അമീർഖാൻ നായകനായി എത്തിയ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിലെ ലൈബ്രേറിയനായ ഡുബൈ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരം അഖിൽ മിശ്ര അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിൽ ഷൂട്ടിങ്ങിനായി എത്തിയ താരത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
താമസസ്ഥലത്തെ അടുക്കളയിൽ സ്റ്റൂളിൽ കയറി നിന്ന് എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഹസാരോൺ ഖ്വൈഷെയ്ൻ ഐസി, വെൽഡൺ അബ്ബ, കൽക്കട്ട മെയിൽ, ഡോൺ തുടങ്ങിയ ചിത്രങ്ങളിലും ദോ ദിൽ ബന്ധേ ഏക് ദോരി സേ, ഉത്തരൻ, പർദേസ് മേ മിലാ കോയി അപ്ന, ശ്രീമാൻ ശ്രീമതി തുടങ്ങിയ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. ജർമ്മൻ നടിയായ സുസെയ്ൻ ബർണർട്ട് ആണ് മിശ്രയുടെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക