പാരീസ്: ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വയിനം ലോബ്സ്റ്ററിനെ കണ്ടെത്തി. നീല നിറമാണ് ഇതിന്. വന്‍തുക വാഗ്ദാനം ചെയ്ത് പ്രമുഖ ഭക്ഷണ ശാലകള്‍ രംഗത്തെതി.
ജനിതകപരമായ മാറ്റമാണ് ലോബ്സ്റ്ററുകളുടെ നിറം നീലയായതിന് പിന്നിൽ. സമൂഹമാധ്യമങ്ങളില്‍ കൊഞ്ചിന്റെ ചിത്രം പങ്കുവച്ചപ്പോള്‍ നിരവധി ഭക്ഷണ ശാലകളാണ് അപൂര്‍വ്വ മത്സ്യത്തിന് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തത് രംഗത്തെത്തി. എന്നാല്‍ തല്ക്കാലം വാഗ്ദാനം സ്വീകരിക്കാതെ വിനോദ സഞ്ചാര വകുപ്പുമായി ബന്ധപ്പെട്ട് വലയിലായ പെണ്കൊഞ്ചിന് ഒരു വീട് കണ്ടെത്തി വിട്ടയക്കാനുള്ള ശ്രമമാണ് മത്സ്യ വ്യാപാരികൾ നടത്തുന്നത്. ദ്വീപിൽ മത്സ്യബന്ധനം അനുവദിക്കാത്ത ഒരു പ്രദേശം കണ്ടെത്തി, നീല ലോബ്സ്റ്ററിനെ അവിടെ വിട്ടയയ്ക്കും.
സെന്റ് ഗിലീസിലെ ഒരു ദ്വീപിന് സമീപത്ത് നിന്നാണ് ഈ നീല ലോബ്സ്റ്ററിനെ കണ്ടെത്തിയത്. ചില പ്രോട്ടീനുകളിലെ മാറ്റമാണ് ഇത്തരത്തില്‍ കൊഞ്ചുകളുടെ നിറം മാറ്റത്തിന് കാരണമാകുന്നത്. ഇതിന് മുന്‍പ് 2014, 2020, 2021 വര്‍ഷങ്ങളില്‍ നീല കൊഞ്ചിനെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക