കോട്ടയം: കനത്ത മഴ കാരണം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ഇതുവഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
വൈകുന്നേരം 5.30 ഓടെയാണ് കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ 10 മീറ്ററോളം റോഡ് ഒലിച്ചുപോയി. റോഡിൽ കല്ലും മണ്ണും നിറഞ്ഞ ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. പ്രദേശത്ത് മണിക്കൂറുകളോളം ശക്തമായ മഴ പെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക