കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ എഫ് ക്കെതിരെ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാംഗ്ലൂരിന്റെ തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. കളിയുടെ അവസാന നിമിഷങ്ങളിലാണ് ബാംഗ്ലൂരു ഒരു ഗോള്‍ മടക്കിയത്.
കനത്ത മഴയിലും ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകര്‍ തടിച്ചുകൂടി. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി.
കളിയുടെ തുടക്കം മുതൽ തന്നെ ഒരു പടി മുന്നിലായിരുന്നു ടീം ബ്ലാസ്റ്റേഴ്സ് . രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം മുഹമ്മദ് ഐമേനിലൂടെ നടത്തിയ ആദ്യ മുന്നേറ്റം, ബംഗലൂരു എഫ് സി പതിയെ പ്രതിരോധത്തിലേക്ക് ചുവടു മാറ്റിച്ചു. ഒടുവിൽ അമ്പത്തിരണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. ബംഗളൂരു എഫ് സി യുടെ മധ്യനിര താരം കെസിയ വീന്‍ഡോര്‍പ്പിന്റെ ഓൺ ഗോളാണ് അതിന് വഴിയൊരുക്കിയത്.
69ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോള്‍ വലയിലാക്കിയത്. 90ാം മിനിറ്റില്‍ കര്‍ടിസ് മെയ്നാണ് ബാംഗ്ലൂരുവിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക