നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 27ന് ഉള്ള പൊതു അവധി സെപ്റ്റംബർ 28ന് നൽകണമെന്ന് സമസ്തയുടെ മലപ്പുറം ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. ചാന്ദ്രപ്പിറവി അനുസരിച്ചാണ് മുസ്ലിം മതവിശ്വാസികൾ മാസങ്ങൾ കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ നബിദിനം സെപ്റ്റംബർ 28ന് ആണ് വരുന്നത്.
ആയതിനാൽ സർക്കാർ പൊതു അവധി 28ന് പുനർനിശ്ചയിക്കണമെന്ന് സമസ്തയുടെ മലപ്പുറം ജില്ലാ നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാർക്കും ഈ മെയിൽ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക