‘അമ്പിളി’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ മുഖമാണ് തൻവി റാം എന്ന നടിയുടേത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെയും താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. 2018, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, കുമാരി, എങ്കിലും ചന്ദ്രികേ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ താരം തന്റെ സ്ഥാനം ഉറപ്പിച്ചു.
വ്യത്യസ്തമായ ലുക്കിൽ സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. സ്ട്രാപ്പ് ബ്ലൗസിനോട് ഒപ്പം ലൈറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയും അതിനുമുകളിൽ പ്രിന്റഡ് ഷർട്ടുമാണ് തൻവിയുടെ ഔട്ട്ഫിറ്റ്. ട്രഡീഷണൽ ആഭരണങ്ങൾ തിരഞ്ഞെടുത്തപ്പോൾ തലയിൽ മഞ്ഞനിറത്തിലുള്ള പൂവും നെറ്റിയിലെ പൊട്ടും തൻവിയെ കൂടുതൽ സുന്ദരി ആക്കി.
നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇതാര് രാമായണത്തിലെ സീതയാണോ, മനോഹരമായ കണ്ണുകൾ, ആർക്കും ആരാധന തോന്നിപ്പോകും എന്നൊക്കെയാണ് താരത്തിന്റെ ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ.
https://www.instagram.com/p/CxdGXlRPtso/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക