നെറ്റ്ഫ്ളിക്സിലെ ജനപ്രിയ പരമ്പരയായ ‘സെക്സ് എഡ്യൂക്കേഷൻ’ എന്ന വെബ് സീരീസിന്റെ ഭാഗമായി മൈത്രി അഡ്വർടൈസിംഗ് വർക്ക് തയ്യാറാക്കിയ പ്രമോ വീഡിയോ പുറത്തിറങ്ങി. ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിക്കാൻ എത്തുന്ന രണ്ട് യുവാക്കൾക്ക് ഡ്രൈവിംഗ് പാഠങ്ങൾക്കനുസൃതമായി ലൈംഗിക അറിവുകളും പകർന്നുകൊടുക്കുന്ന കഥാപാത്രമായി ഷക്കീല എത്തുന്ന ചിത്രമാണ് ഇത്.
ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്തുന്ന ഒരു എജുക്കേഷണൽ ചിത്രം കൂടിയാണ് ഇത്. പ്രമോ വീഡിയോയിലൂടെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുൻവിധികളിൽ നിന്ന് മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും വരച്ചു കാട്ടുന്നു. പ്രമോ നെറ്റ്ഫ്ളിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക