പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചന് എന്ന് വിളിച്ചിട്ടില്ലെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. ബിജെപി എംപി രമേഷ് ബിധുരി ലോക്സഭയില്‍ ആക്ഷേപകരമായ പരാമര്‍ശനം നടത്തിയത് പ്രധാനമന്ത്രിയെ നീചൻ എന്ന് വിളിച്ചതിന് ആണ് എന്നായിരുന്നു ബിജെപി ആരോപിച്ചത്. ഈ വാദം ആണ് ഇതോടെ പൊളിഞ്ഞത്.
പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴില്‍ വിജയിച്ച ചന്ദ്രയാന്‍ -3 ദൗത്യത്തെക്കുറിച്ച് സംസാരിക്കുന്ന ബിധുരിയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ‘മരണത്തിന്റെ വ്യാപാരിയെന്നും നീചനെന്നും വിളിക്കപ്പെടുന്ന ഒരു ചായക്കച്ചവടക്കാരന്റെ മകന്റെ കീഴില്‍ ചാന്ദ്രയാന്‍ 3 നേട്ടം കൈവരിച്ചത് അവരെ വേദനിപ്പിക്കുന്നു’, എന്നായിരുന്നു പ്രധാനമന്ത്രിയെ പരാമര്‍ശിക്കുന്ന രമേഷ് ബിധുരിയുടെ പ്രസ്താവന.
അതേസമയം പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ച ആക്ഷേപകരമായ വാക്കുകൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ‘പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഡാനിഷ് അലി പറഞ്ഞു. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. സഭാ നടപടികളിൽ നിന്ന് ആക്ഷേപകരമായ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക