25നും 30നും ഇടയിലുള്ള പ്രായമാണ് ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമെന്നാണ് പറയപ്പെടുന്നത്. അതേസമയം കാലം മാറിയതോടെ ഇക്കാര്യത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. സാമ്പത്തികമായും സാമൂഹ്യമായും സ്ഥിരത നേടിയ ശേഷം മതി കുട്ടികൾ എന്ന് ചിന്തിക്കുന്നവരാണ് യുവ ദമ്പതികളിൽ വലിയൊരു കൂട്ടവും.
ർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകൾ അവരുടെ ആരോഗ്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത് . ആർത്തവ ചക്രം ശ്രദ്ധിച്ച് കൊണ്ട് ആരംഭിക്കാം. ആർത്തവം ക്രമമാണെന്നും അസഹ്യമായ വേദന, അമിത രക്തസ്രാവം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കുക.
ഗർഭ ധാരണത്തിന് തയ്യാറെടുക്കുന്നവർ ഹൃദ്രോഗം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. ഈ മരുന്നുകളുടെ പാർശ്വഫലം ഗർഭധാരണത്തെ ബാധിക്കുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തുക. ഏത് രോഗങ്ങൾക്കായാലും സ്വയം ചികിത്സ കഴിവതും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക