സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ‘വണങ്കാൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും പഴയ ട്രാക്കിലേക്ക്. സൂര്യക്ക് പകരം അരുൺ വിജയ് ആണ് ചിത്രത്തിലെ പുതിയ നായകൻ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. തമിഴിലെ ഹിറ്റ്മേക്കർ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു കയ്യിൽ പെരിയോറുടെ ശില്പവും മറുകയ്യിൽ ഗണപതി വിഗ്രഹവും ഏന്തിനിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാനാവുക. കറുപ്പുനിറത്തിനാണ് പോസ്റ്ററിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ബാല എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അരുൺ വിജയ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
വണങ്കാനിൽ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകന് ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നുമാണ് ബാല ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ബാലസുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സതീഷ് സൂര്യയാണ് എഡിറ്റര്‍. വി. മായപാണ്ടിയാണ് കലാ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക