സാമ്പത്തിക പരിധിയില്ലാതെ നിർമ്മാണം ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയുണ്ടെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 82% ഓഹരികളും സർക്കാരിന്റേതാണെന്നും കേരളം.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കലിന് നൽകിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേരളം ഇതേക്കുറിച്ച് പറഞ്ഞത്.
നിർമ്മാൺ കൺസ്ട്രക്ഷൻസ് ആയിരുന്നു കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ കൊട്ടേഷൻ നൽകിയത്. എന്നാൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് 7.10 ശതമാനം അധികം തുക ക്വോട്ട്ചെയ്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക