ശരിയായ രീതിയില്‍ ഡയറ്റ് ചെയ്താൽ ഒരു പരിധി വരെ നമുക്ക് അമിത വണ്ണത്തെ കുറയ്ക്കാന്‍ കഴിയും. ഡയറ്റ് ശരിയായി പിന്തുടരാത്തവര്‍ക്കാണ് വണ്ണം കുറയാതെ തുടരുന്നത്.
ഡയറ്റ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം
1. രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പേ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. രാത്രി അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.
2. തണ്ണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
3. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക.
4. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കാം.
5. എണ്ണ പലഹാരങ്ങള്‍, സ്വീറ്റ്സ്, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
6. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കരുത്.
7. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയ്ക്ക് വെള്ളം കുടിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക