കൊച്ചി: ഉപഭോക്തൃ കോടതി വിധികളും മലയാളമാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ ജസ്റ്റസ് വിൽസൺ കത്തയച്ചു. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ പരാതിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.
സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ മലയാള ഭാഷയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബൻ മാട്ടുമന്ത ഹർജി നൽകിയത്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക