കണ്ണൂർ പയ്യന്നൂരിൽ നഗരസഭാ ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ നഗരസഭയിലെ വെൽഡിങ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയാറായ പറശ്ശിനിക്കടവ് തവളപ്പാറ സ്വദേശിയായ ദേവദർശനിൽ സി ബിജുവിനെയാണ് വിജിലൻസ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റ് ചെയ്തത്.
നഗരസഭ ഓഫീസിന് മുന്നിൽ റോഡിൽ കാർ നിർത്തിയതിനുശേഷം പരാതിക്കാരനെ അകത്ത് ഇരുത്തിയാണ് ബിജു പണം വാങ്ങിയത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്തും സംഘവും ചേർന്നാണ് പരാതിക്കാരൻ കാറിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക