പത്തനംതിട്ട: മാതാവിനെ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻപീടികയിലെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന വെട്ടിപ്രം സ്വദേശി ഓമന ജോസഫിനെയാണു മകൻ ജുബിൻ (40) കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തു.
യുവാവ് മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിടുകയായിരുന്നു. തടയാനെത്തിയവരെ അക്രമിക്കാന്നും ശ്രമിച്ചു. ഫയല്‍ ഫോഴ്സെത്തി തീയണിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
തീപടരുന്നതിന് മുന്‍പ് ഓമന പുറത്ത് കടന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മുകള്‍ നിലയില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഈ ഭാഗത്തേക്ക് തീപടരുന്നതിന് മുന്‍പ് അണക്കാന്‍ ഫയര്‍ഫോഴ്സിന് കഴിഞ്ഞു.
മദ്യപിച്ചുള്ള മകന്റെ പീഡനം ദുരിതമായപ്പോൾ പിതാവ് ആന്റണി ജോസഫ് പരാതി നൽകാൻ ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇതറിഞ്ഞ മകൻ മദ്യലഹരിയിൽ മാതാവ് കിടക്കുന്ന കട്ടിലിന് തീയിട്ടു. തീ ആളിപ്പടർന്നതോടെ അടുത്ത മുറിയിലേക്കു മാറിയ ഓമന തീ കെടുത്താൻ ശ്രമച്ചെങ്കിലും ആളിപ്പടർന്ന് തുണികളിലും ഫർണിച്ചറിലേക്കുമായി പടർന്നു. ഇതിനിടെ ഇവരുടെ തലമുടി കുറച്ചു കത്തുകയും ശരീരത്തിൽ നിസ്സാര പൊള്ളൽ ഏൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക