ഹൈദരാബാദ്: രാജ്യത്തെ ആറാമത്തെ ലുലു മാൾ തെലങ്കാനയിൽ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ.
ഹൈദരാബാദിലെ ആദ്യ മാൾ പൂർത്തീകരിക്കാൻ മികച്ച പിന്തുണയാണ് തെലങ്കാന സർക്കാർ നൽകിയതെന്നും കെ.ടി രാമറാവുവിന്റെ നിശ്ചദാർഢ്യവും വ്യവസായ കാഴ്ചപ്പാടും അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.എ യൂസഫലി ചൂണ്ടികാട്ടി.
ലുലു ഗ്രൂപ്പ് തെലങ്കാനയിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും കൂടുതൽ വ്യവസായ സാധ്യകൾക്കുള്ള അവസരം തുറന്നിടുമെന്നും വ്യവസായ മന്ത്രി കെ.ടി. രാമറാവു വ്യക്തമാക്കി.
രണ്ടായിരത്തിലധികം പേർക്കാണ് പുതിയ തൊഴിലവസരം ഒരുങ്ങുയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പർമാർക്കറ്റ് കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫൺടൂറ , ഇലക്ട്രോണിക്സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലുകണക്ട്, ബ്രാൻഡഡ് ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ, എഴുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ബ്രാൻഡഡ് ഉത്പന്നങ്ങൾ, 1400പേരുടെ സീറ്റിങ്ങ് സജ്ജീകരണമുള്ള അഞ്ച് തിയേറ്റർ സ്ക്രീനുകൾ, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോർട്ട് എന്നിവ മാളിലെ മറ്റ് ആകർഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക