വളരെ കുറഞ്ഞ കലോറി ഉള്ളതും ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നവുമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെണ്ടയ്ക്ക എളുപ്പം ചീഞ്ഞു പോകുന്നു എന്നത്. കേടുകൂടാതെ വെണ്ടയ്ക്ക ആഴ്ചകളോളം സൂക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ വെണ്ടയ്ക്ക വാങ്ങുന്ന സമയത്ത് അമർത്തി നോക്കി കുരുക്കൾ കുറഞ്ഞതും സോഫ്റ്റ് ആയതും വാങ്ങാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഫ്രിഡ്ജിലാണ് വെണ്ടയ്ക്ക സൂക്ഷിക്കുന്നത് എങ്കിൽ ഒരു പോളിത്തീൻ കവറോ വെജിറ്റബിൾ ബാഗോ ഇതിനായി ഉപയോഗിക്കാം. വെണ്ടയ്ക്ക വെക്കുന്ന സ്ഥലത്ത് മറ്റുള്ള പച്ചക്കറികൾ, പഴങ്ങൾ എന്നിവ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക