തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ ഓള് കേരള മെൻസ് അസോസിയേഷൻ രംഗത്ത്. ഒരു പുരുഷനും കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളിയിട്ട് ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു.
ഓള് കേരള മെൻസ് അസോസിയേഷൻ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും അതിനായി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാൻ അഡ്വക്കറ്റ് ആളൂരിന്റെ ജൂനിയര്‍ ബബില ഉമര്‍ഖാനെ കേസ് ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിക്കുന്നതു വരെ പോരാടുമെന്നും അജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
https://www.facebook.com/akmaforindianmen/videos/306200168692071
‘ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്ത വിധിയില്‍ ആദ്യത്തെ കേസായതുകൊണ്ട് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. താങ്കളെ പോലെയുള്ളവര്‍ അവിടെ ഇരുന്നാല്‍ ആര്‍ക്ക് എന്ത് നീതിയാണ് കിട്ടുക. ആദ്യ കേസായതു കൊണ്ട് ജാമ്യം കൊടുക്കാൻ എങ്ങനെ പറ്റും. ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്തത് ആദ്യത്തെ കേസ് എന്ന പേരിലാണെങ്കില്‍ വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ ജയിലില്‍ കിടക്കുന്നതെന്തിന്? അദ്ദേഹത്തിനും ഒരു പശ്ചാത്തലവുമില്ലായിരുന്നു. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാൻ എന്തിനാണിത്ര വെമ്പല്‍. തുല്യ നീതി നടപ്പാക്കണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്നില്‍ നീതി മാറി പോകരുത്’-അജിത്ത് കുമാര്‍ പറഞ്ഞു.
കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സെക്രട്ടറിയേറ്റ് സമരം നടത്താൻ തീരുമാനിച്ചതായും ജാമ്യത്തില്‍ വിട്ട ജസ്റ്റിസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിക്കുമെന്നും അദ്ദേഹം വിഡിയോയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക