ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബർട്ട് ഡംബിൾ ഡോർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഹോളിവുഡ് താരം മൈക്കൽ ഗാംബൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹാരി പോട്ടർ സീരീസിൽ പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളിലെ ആറെണ്ണത്തിലും ഗാംബൻ ആയിരുന്നു പ്രൊഫസർ ഡംബിൾ ഡോറിനെ അവതരിപ്പിച്ചത്.
നാല് ടെലിവിഷൻ ബാഫ്റ്റ പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം ടിവി, സിനിമ, റേഡിയോ, തീയേറ്റർ തുടങ്ങിയ മേഖലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചു. അയർലണ്ടിലെ ഡബ്ലിനിൽ 1962ൽ ജനിച്ച ഗംബൻ ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഐ ടിവി സീരീസായ ‘മൈഗ്രറ്റ്’ ൽ ഫ്രഞ്ച് ഡിറ്റക്റ്റീവ് ജൂൾസ് മൈഗ്രറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ ‘ദി സിംഗിംഗ് ഡിറ്റക്റ്റീവ്’ ലെ ഫിലിപ്പ് മാർലോ എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക