എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരോക്ഷമായി വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്എംപി അഭിഷേക് ബാനർജി. സ്കൂൾ നിയമന അഴിമതി കേസിൽ ചോദ്യം ചെയ്യാൻ അഭിഷേക് ബാനർജിയോട് ഒക്ടോബർ മൂന്നിന് ഹാജരാകണമെന്ന് ഇഡി അറിയിച്ചിരുന്നു.
എന്നാൽ അതേ ദിവസം ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഭിഷേക് ബാനർജി. കേന്ദ്രത്തിൽ നിന്നും ബംഗാളിന് ലഭിക്കാനുള്ള കുടിശ്ശികക്കായി തൃണമൂൽ കോൺഗ്രസ് ഒക്ടോബർ മൂന്നിന് പ്രതിഷേധ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക