താൻ പാർട്ടിക്കാരൻ അല്ലേ എന്നും പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന് ചോദിക്കുന്നത് എന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എം കെ കണ്ണൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോമെന്റഡ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാക്കാൻ പോകുന്നതിനു മുമ്പായി നടത്തിയ കൂടിക്കാഴ്ചയിലാണ് കണ്ണൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാവിലെ തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധമില്ലെന്നും കണ്ണൻ പറഞ്ഞു. ചോദ്യം ചെയ്യലിന് സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക