എപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിൽ തിളങ്ങാനുള്ള താരമാണ് പാർവതി തിരുവോത്ത്. ആഴ്ചകൾക്ക് മുൻപ് വ്യത്യസ്തമായ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പുത്തൻ ലുക്കിൽ വീണ്ടും ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് പാർവതി.
സിമ്പിൾ ഡിസൈനിലുള്ള വസ്ത്രത്തിലാണ് താരം ഇത്തവണ എത്തിയത്. വൈറ്റ് ലൂസ് ഷർട്ടും ബ്ലാക്ക് പാന്റും ഒപ്പം ഒരു ബെൽറ്റും താരം പെയർ ചെയ്തിരിക്കുന്നു. പുത്തൻ ഹെയർ സ്റ്റൈലിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയ പാർവതിയുടെ മേക്കപ്പ് കണ്ണിന് ഹൈലൈറ്റ് നൽകിയാണ് ചെയ്തിരിക്കുന്നത്.
‘സംഭവം കലക്കി’, ‘ലുക്ക് കൊള്ളാം’ എന്നൊക്കെ ചിലർ കമന്റ് ചെയ്യുന്നു എങ്കിലും ‘സിനിമകൾ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഫോട്ടോഷൂട്ട് ചെയ്ത് ജീവിക്കാം’ എന്ന തരത്തിലുള്ള ട്രോളുകളും താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ ഉയരുന്നുണ്ട്.
https://www.instagram.com/p/CxwzdU3yd7_/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക