ഖനന വ്യവസായിയും ഇന്ത്യൻ ശതകോടീശ്വരനുമായ ഹർപാൽ രൺധാവയും മകൻ അമറും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം 29ന് സിംബാബ് വേയിലാണ് വിമാന അപകടം നടന്നത്. തെക്കു പടിഞ്ഞാറൻ സിംബാബ് വെയിലെ വജ്ര ഖനിക്ക് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു.
ഹർപാൽ രൺധാവയുടെ ഖനന കമ്പനിയായ റിയോസിമിന്റെ ഉടമസ്ഥതയിലുള്ള സെസ്നാ 206 വിമാനമാണ് സിംബാബ് വേ തലസ്ഥാനമായ ഹരായിൽ നിന്ന് മുറോവി വജ്ര ഖനിയിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. റിയോസിമിന്റെ തന്നെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് കമ്പനിക്ക് സമീപത്ത് വെച്ച് തകർന്നുവീണതിനെ തുടർന്ന് ഒറ്റ എൻജിൻ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക