പാലക്കാട്: പാലക്കാട് തെരുവ് നായ ആക്രമണം. പേവിഷ ബാധയേറ്റ നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പന്നിയങ്കര പന്തലാംപാടത്ത് ആണ് സംഭവം. പ്രദേശവാസിയായ ദേവസ്യ ജോസഫിന്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികൾ എന്നിവയ്ക്കുമാണ് കടിയേറ്റത്.
വിദ്യാർത്ഥിയായ കിരൺ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
ഈ തെരുവ് നായയെ പിന്നീട് നാട്ടുകാർ ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മാർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് കണ്ണമ്പ്ര മൃഗാശുപതി ഡോക്ടർ എത്തി വാക്സിനുകൾ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക