ഹൈന്ദവ വിശ്വാസങ്ങളിൽ നാഗാരാധനയ്ക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഐശ്വര്യവും സമ്പദ്സമൃദ്ധിയും സന്താന സൗഭാഗ്യവും ലഭിക്കുന്നതിന് സർപ്പ പ്രീതി നേടുന്നത് ഗുണകരമാണ് എന്നാണ് വിശ്വാസം. ഹൈന്ദവർ പ്രത്യക്ഷ ദൈവങ്ങളായി കണക്കാക്കുന്ന നാഗങ്ങളുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം. അതുകൊണ്ടുതന്നെ സർപ്പ പ്രീതിക്ക് ഏറ്റവും ഉത്തമമായ ദിനം കൂടിയാണ് ഇത്.
കന്നിമാസത്തിലെ ആയില്യം നാളിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിച്ചാൽ സർപ്പ പ്രീതി ലഭിക്കും എന്നാണ് വിശ്വാസം. നാഗാരാധനയുടെ ഭാഗമായി ഒട്ടേറെ ക്ഷേത്രങ്ങൾ ആയില്യപൂജയ്ക്കും സാക്ഷ്യം വഹിക്കാറുണ്ട്. പ്രസിദ്ധ നാഗരാജ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രത്തിൽ ആയില്യം ആഘോഷിക്കുന്നത് തുലാം മാസത്തിലെ ആയില്യം നാളിലാണ്.
സർപ്പ ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനും സമ്പദ് സമൃദ്ധിയും ഐശ്വര്യവും സന്താന സൗഭാഗ്യവും കൈവരുന്നതിനും ആയില്യ വ്രതം ആരംഭിക്കേണ്ടത് കന്നിമാസത്തിലെ ആയില്യത്തിനാണ്. ആയില്യ വ്രതം ആചരിക്കുന്നവർ പ്രഭാതത്തിൽ കുളിച്ചു ശുദ്ധിയായതിനു ശേഷം ഗായത്രി ജപം നടത്തിയതിനുശേഷം നാഗരാജാ ഗായത്രി ജപം നടത്തുന്നതും വളരെ ശ്രേഷ്ഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക