കോഴിക്കോട് കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് ഭട്ട് റോഡിലുള്ള കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായത്.
നാട്ടുകാരുടെയും സമീപപ്രദേശങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളുടെയും നേതൃത്വത്തിൽ അണക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. കോർപ്പറേഷനിലെ മാലിന്യ കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ വലിയ തോതിലുള്ള പുകയും ഉയരുന്നുണ്ട്.
അഗ്നിരക്ഷാസേനയുടെ 10 ഫയർഫോഴ്സ് യൂണിറ്റുകൾ അപകട സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക