ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 2 2മുതൽ 28 വരെ. ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള 81 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഷാർജ അൽസാഹിയ സിറ്റി സെന്ററിലാണ് ചലച്ചിത്ര മേള നടക്കുക.
ഭൂട്ടാന്, മോണ്ടിനെഗ്രോ, മാള്‍ട്ട, ടോഗോ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ഇത്തവണ മേളയിൽ ആദ്യമായി പങ്കെടുക്കും. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഷാര്‍ജ ഫിലിം ഡേയ്സ് എന്ന പ്രത്യേക പരിപാടിയും അരങ്ങേറും.
ചലച്ചിത്രോത്സവത്തിലെ മൂന്ന് ചിത്രങ്ങൾ ലോകത്ത് ആദ്യമായി പ്രദർശിപ്പിക്കുന്നവയാണ്. 43 ചിത്രങ്ങളുടെ മിഡിലീസ്റ്റിലെ ആദ്യ പ്രദർശനവും നടക്കും. 15 സംവിധായകരും സിനിമാ വിദഗ്ധരും പങ്കെടുക്കും. 20 വിധികര്‍ത്താക്കളും 17 അംബാസഡർമാരും എത്തും. 90 രാജ്യങ്ങളില്‍ നിന്നുള്ള 1710 പ്രതിനിധികളെയാണ് ചലച്ചിത്രോത്സവത്തിൽ പ്രതീക്ഷിക്കുന്നത്.
കുട്ടികളുടെയും യുവാക്കളുടെയും ചലച്ചിത്ര പ്രതിഭ വളർത്തിയെടുക്കുന്നതിനായാണ് ഷാർജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക