മത്സ്യത്തിലെയും മാംസത്തിലെയും മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസമാണ്. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം.
ഫോര്‍മലിന്‍ മത്സ്യം കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേര്‍ക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളില്‍ പ്രധാനം ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം കൂടുതല്‍ മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ ഫോര്‍മലിന്‍ സാന്നിധ്യത്തില്‍ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീനിന്റെ സാധാരണ ഗന്ധം കാണുകയുമില്ല.
നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാന്‍ വഴിയുണ്ട്. ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ട വയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തില്‍ താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കില്‍ അത് നല്ല മുട്ടയാണ്. എന്നാല്‍, മുട്ട താഴാതെ ചത്തമീന് പോലെ വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുകയാണെങ്കില്‍ മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം.
മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കി മനസ്സിലാക്കാം. മാംസം പഴകുന്തോറും കൂടുതല്‍ വിളറുകയും മൃദുലമാവുകയും ഗന്ധത്തില്‍ മാറ്റം വരുകയും ചെയ്യും. ബീഫ് പഴകുമ്പോള്‍ കൂടുതല്‍ ഇരുണ്ട നിറമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക