അബുദബി: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. അബുദബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനം റദ്ദാക്കിയതായി എത്തിഹാദ് എയര്‍വേസ് അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇസ്രയേലിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഫ്ളൈ ദുബൈയും ചില സര്‍വീസുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക