എല്ലാ പ്രാവശ്യവും നിങ്ങൾ ഒരേ രീതിയിലാണ് ഗോതമ്പ് ദോശ തയ്യാറാക്കുന്നത്. എങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഇത്തരത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടി എടുക്കാം.
പിന്നീട് ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില, കുറച്ച് ജീരകം, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത സവാളയും ക്യാരറ്റും കൂടി ചേർത്തു കൊടുത്ത് പാകത്തിന് വെള്ളമൊഴിച്ച് മിക്സ് ചെയ്തെടുക്കാം.
പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വന്നതിനുശേഷം ഓരോ തവി മാവ് ഒഴിച്ച് നെയ്യോ വെളിച്ചെണ്ണയോ തൂവി നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ വാങ്ങാം. രുചികരമായ വെറൈറ്റി ഗോതമ്പ് ദോശ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക