ശരിയായ രീതിയിൽ ശരീരത്തിലേക്ക് ജലം ലഭിച്ചില്ലെങ്കിലും തലച്ചോറിന് തകരാർ ഉണ്ടാകും. അതിനാൽ നന്നായി വെള്ളം കുടിക്കണം. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. രാവിലത്തെ ആഹാരം ഒഴിവാക്കുന്നതും തലച്ചോറിനെ ദോഷമായി ബാധിക്കുന്നു. രാവിലത്തെ ഭക്ഷണം കഴിച്ചില്ലെങ്കിൽ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയും.
ചിലർ ഉറങ്ങുമ്പോൾ തലയിൽ കൂടി പുതച്ചാണ് കിടക്കുക ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യത്തിനുള്ള ഓക്സിജൻ ലഭിക്കാതെ വരികയും ഇത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് പോഷക സമൃദ്ധിയായ ഭക്ഷണം അനിവാര്യമാണ്. പ്രഭാതഭക്ഷണമായി പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് വളരെ നല്ലതാണ്. പച്ചക്കറികളും ബീൻസും തലച്ചോറിന്റെ സുഹൃത്തുക്കളാണ്.
ശരിയായ രീതിയിൽ ഉറക്കം, വ്യായാമം ഇവയും ശരീരത്തിന് അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡ് കളിലും,ചിപ്സുകളിലും ഉയർന്ന അളവിൽ സോഡിയമുണ്ട്. ഉയർന്ന അളവിലുള്ള സോഡിയം ബ്രയിനിൽ ഡാമേജ് ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക