ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ.നിരഞ്ജനയെ ആണ് മരിച്ച നിലയിൽ മരിച്ചത്കണ്ടെത്തിയത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജന.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
സ്കൂൾ വിട്ട് വന്ന കുട്ടി മുറിയിൽ കയറി കുറേ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനാലാണ് മുത്തശ്ശി റൂമിൽ കയറി നോക്കിയത്. അപ്പോൾ അബോധാവസ്ഥയിലായിരുന്നു കുട്ടി. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വിവരങ്ങൾ അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക