തൃശ്ശൂര്‍: തൃശ്ശൂരിൽ ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. കുന്നംകുളം-വടക്കാഞ്ചേരി പ്രധാന പാതയോരത്തുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
തീപടരുന്നത് കണ്ട് തൊഴിലാളികള്‍ തന്നെയാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. നാല് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക