തിരുവനന്തപുരം: ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ന്യൂഡല്‍ഹി കേരളാ ഹൗസില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 01123747079 എന്നതാണ് കൺട്രോൾ റൂം നമ്പർ. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഹെല്പ് ഡെസ്കും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നമ്മുടെ ഏഴായിരത്തോളം ആളുകള്‍ അവിടെ കുടുങ്ങികിടക്കുന്നുണ്ട്. പലസ്തീന്റെ അവകാശങ്ങള്‍ക്ക് നേരെയുളള കടന്നുകയറ്റം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു. അതിനോട് യോജിക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. സമാധാനം ഉറപ്പുവരുത്താനുളള ഇടപെടലാണ് വേണ്ടത്. അതിന് ഇന്ത്യൻ സര്‍ക്കാരിന് സാധിക്കും. അത്തരത്തിലുളള ഇടപെടല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക