നടന് മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്സ്’ ന്റെ ടീസര്‍ പുറത്തിറങ്ങി. ഹെലന് എന്ന ചിത്രത്തിന് ശേഷം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഫിലിപ്സ്. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ആല്‍ഫ്രഡ് കുര്യന് ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത്.
മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച നടന് ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന് നാച്ചി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്നു മക്കളുമൊത്ത് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക