പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇന്ന് മിക്കവരുടെയും സ്ഥിരം സ്വഭാവമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ, ഭക്ഷണം വളരെക്കാലം ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചിട്ട് അത് കഴിക്കുന്നത് വളരെ സാധാരണമായിരിക്കുന്നു. ഭക്ഷണം കേടാകില്ല, സമയം ലാഭിക്കും എന്നീ കാരണങ്ങൾ തന്നെയാണ് ഇതിനു പിന്നിൽ. എന്നാൽ പല സന്ദർഭങ്ങളിലും, ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കേടാകാറുണ്ട്.
മിക്കവാറും നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇതുവഴി ഭക്ഷ്യ വസ്തുക്കളിൽ ഫംഗസും ബാക്ടീരിയയും സൃഷ്ടിക്കപ്പെടുന്നു. തുടർന്ന് ഭക്ഷണം എന്നെന്നേക്കുമായി നശിക്കുകയും ചെയ്യുന്നു. അതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കൾ പാചകം ചെയ്യുന്നതിനു മുമ്പ് വേണം വെള്ളത്തിൽ നന്നായി കഴുകാൻ.
ഏതെങ്കിലും ഭക്ഷണം പാകം ചെയ്ത് അത് മൂടാതെ വെച്ചാൽ അത് ചീത്തയാകും. അതിനാൽ, ഭക്ഷണം പ്ലാസ്റ്റിക് കവറിലോ അടപ്പുള്ള പാത്രത്തിലോ അടച്ചു വെക്കണം.
കഴിച്ചതിന് ശേഷം ബാക്കിയാകുന്ന ഭക്ഷണം ഒരിക്കലും റഫ്രിജറേറ്ററിൽ ദീർഘനേരം സൂക്ഷിക്കാൻ പാടില്ല. കാരണം 3-4 ദിവസങ്ങൾക്ക് ശേഷം അതിൽ ബാക്ടീരിയ ഉണ്ടാകുന്നു.
മാംസാഹാരത്തിൽ ബാക്ടീരിയ വേഗത്തിൽ വളരാറുണ്ട്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ നിന്ന് പുറത്ത് വയ്ക്കുന്ന മാംസാഹരങ്ങൾ ദീർഘനേരം പുറത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഈ ഭക്ഷണങ്ങൾ പുറത്ത് ദീർഘനേരം വച്ചാൽ ബാക്ടീരിയ വേഗത്തിലുണ്ടാകും. ആഴ്ചകളോളം മാംസാഹരങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാൻ പാടില്ല. ചിക്കൻ, ബീഫ് പോലുള്ളവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതൽ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
ഫ്രിഡ്ജിൽ എല്ലാത്തിനും പ്രത്യേകം സ്ഥലമുണ്ടെന്ന് പലർക്കും അറിയില്ല. എല്ലാവരും ചെയ്യുന്ന ഒരു സാധാരണ തെറ്റ് ഭക്ഷണം തെറ്റായ സ്ഥലത്ത് സൂക്ഷിക്കുക എന്നതാണ്. ഫ്രീസറിന്റെ താഴെയുള്ള ഷെൽഫിൽ എപ്പോഴും മത്സ്യവും മാംസവും സൂക്ഷിക്കുക. കൂടാതെ പാലും ആ സ്ഥലത്ത് വേണം സൂക്ഷിക്കാൻ. റെഡി ടു ഈറ്റ് ഭക്ഷണ സാധനങ്ങൾ മുകളിലെ ഷെൽഫുകളിൽ വെയ്ക്കണം.
ഫ്രിഡ്ജിന്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. എപ്പോഴും വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആഹാരം കേടാകാം. ചൂട് ആക്കി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. ആഹാരം രണ്ട് മണിക്കൂറിൽ കൂടുതൽ പാകം ചെയ്ത ശേഷം വേളിയിൽ വയ്ക്കരുത്. 4 മണിക്കൂറിൽ കൂടുതൽ കറൻ്റ് പോയാൽ ആ ഫ്രിഡ്ജിൽ ഇരിക്കുന്ന ആഹാരം കേടാകാൻ സാധ്യതയുണ്ട്. അതുപോലെ ഒരാഴ്ചയിൽ കൂടുതൽ ഒരു ആഹാരവും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക