കോഴിക്കോട്: എല്‍.ജെ.ഡി.-ആര്.ജെ.ഡി. ലയനസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. വൈകീട്ട് നാലിന് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം.കെ. പ്രേംനാഥ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർ ജെ ഡി പതാക, എൽ ജെ ഡി സ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും. ആർ ജെ ഡി നേതാക്കളായ അബ്ദുൾബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എൽജെഡി നേതാക്കളായ വർഗീസ് ജോർജ്, കെ പി മോഹനൻ തുടങ്ങിയവരും ലയനസമ്മേളനത്തിൽ പങ്കെടുക്കും.
ലയനത്തിന്റെ പശ്ചാത്തലത്തിൽ ആർജെഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ലയന ശേഷവും കേരളത്തിൽ പാർട്ടി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് എംവി ശ്രേയാംസ്കുമാർ വ്യക്തമാക്കിയിരുന്നു. ഡോ. രാം മനോഹര്‍ ലോഹ്യയുടെ ഓര്‍മദിനത്തിലാണ് എല്‍.ജെ.ഡി.-ആര്.ജെ.ഡി. ലയനസമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക