ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയിലും മുടി നരയ്ക്കുന്ന പ്രവണത കൂടി വരികയാണ്. അകാലനര വരുന്നത് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പെട്ടെന്ന് മുടി നരച്ചകു തുടങ്ങുന്നത് ആളുകളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മുടി നരയ്ക്കലിന് കാരണങ്ങള്‍ പലതാണ്. ഹെയര്‍ ഡൈ ആണ് ഭൂരിഭാഗം പേരും ഇതിന് താല്‍ക്കാലിക പരിഹാരമായി കാണുന്നത്. എന്നാല്‍ അകാലനര ഒഴിവാക്കാന്‍ ഭക്ഷക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.
ചില പ്രത്യേക ഭക്ഷണങ്ങള്‍, അവയിലെ പോഷകങ്ങള്‍ മുടി നര വരുന്നത് തടയാന്‍ സഹായിക്കും. അകാലനര ഒഴിവാക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ് ഇലക്കറികള്‍. ചീര, ബ്രൊക്കോളി, ക്യാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാം ഗുണകരമാണ്. ഇവയിലെ ഫോളേറ്റ്, അയേണ്‍, കാല്‍സ്യം, വൈറ്റമിന്‍ എന്നിവയെല്ലാം ഗുണകരമാണ്. ഡാര്‍ക് ചോക്ലേറ്റ് ഉപോയഗിക്കുന്നതും ഇതിനുള്ള മറ്റൊരു വഴിയാണ്. ആന്റിഓക്സിഡന്റുകള്‍ ഇതിലുള്ളത് ഗുണം നല്കുന്നു. ഇതിലെ കോപ്പര്‍ മുടിയ്ക്ക് കറുപ്പ് നല്കുന്ന മെലാനിന്‍ ഉല്പാദനത്തിന് സഹായിക്കുന്നു.
അകാലനരയെ അകറ്റാനുള്ള മറ്റൊരു വഴിയാണ് പാലുല്‍പ്പന്നങ്ങള്‍. പാല്‍്, ചീസ്, തൈര്, വൈറ്റമിന്ബി12, കാല്‍സ്യം, പ്രോട്ടന്‍ എന്നിവയെല്ലാം ഇതിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നു. അതുപോലെ തന്നെ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. വൈറ്റിന് ബി12 നര മാറാന്‍ സഹായിക്കുന്ന ഘടകവുമാണ്. സോയാബീന്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയതാണ്. ഇതിലെ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. അകാലനര തടയാന്‍ സഹായിക്കുന്നു മറ്റൊരു ഭക്ഷണമാണ് കൂണ്. ഇതിലെ കോപ്പര്‍ ഗുണം നല്കുന്നു. ഇത് മെലാനിന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. മെലാനിന്‍ കുറവാണ് മുടിയുടെ കറുപ്പിന് പുറകില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക