റാഞ്ചി: ഝാർഖണ്ഡിന് നാലാം വന്ദേഭാരത് എക്സ്പ്രസ് ഉടൻ ലഭിക്കും. നിലവിൽ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്.
ആദ്യമായി സംസ്ഥാനത്തിന് ലഭിച്ചത് റാഞ്ചി-പട്ന റൂട്ടിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ആയിരുന്നു. രണ്ടാമതായി റാഞ്ചി-ഹൗറ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സപ്രസ് എത്തി. മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് പട്ന-ഹൗറ-ജസിദ് റൂട്ടിലാണ് സർവീസ് നടത്തുന്നത്.
ടാറ്റാ-ബനാറസ് മുഖേന റാഞ്ചിയിൽ എത്തുന്ന വന്ദേഭാരത് എക്സ്പ്രസും ഇതിൽ ഉൾപ്പെടുന്നു. ഇത് ടാറ്റാനഗറിൽ നിന്നും വാരണാസിയിലേയ്ക്കാകും സർവീസ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക