ഗൂഗിള്‍ ഈ മാസം ആദ്യമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്ത തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്ഫോണുകള്‍ അടങ്ങുന്ന പിക്സല്‍ 8 സീരീസിന്റെ വില്‍പ്പന ആരംഭിച്ചു. പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നീ രണ്ട് ഫോണുകളുടെ വില്‍പ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഗൂഗിള്‍ പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകള്‍ ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫ്ളിപ്കാര്‍ട്ടിലൂടെ വില്‍പ്പന നടക്കുന്നത്.
പിക്സല്‍ 8 സ്മാര്‍ട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 75,999 രൂപയാണ് വില. ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 82,999 രൂപ വിലയുണ്ട്. പിക്സല്‍ 8 പ്രോ സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ഒരു വേരിയന്റില്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. 128 ജിബി സ്റ്റോറേജുള്ള ഈ ഡിവൈസിന് 1,06,999 രൂപയാണ് വില.
കൂടാതെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിക്സല്‍ 8 സീരീസിലെ ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പിക്സല്‍ 8 സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് 8,000 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്ന്. പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ പിക്സല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 3,000 രൂപ കിഴിവ് നേടാനുള്ള അവസരവും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക