എറണാകുളം: ജില്ലയിൽ ശക്തമായ മഴ അനുഭവപ്പെടുന്നു. ഉച്ചതിരിഞ്ഞ് പെയ്ത മഴയിൽ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. ഇടപ്പള്ളി, എംജി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചങ്ങമ്പുഴ പാർക്ക്, തമ്മനം കലൂർ, തൈക്കുടം ഭാഗങ്ങളിലാണ് വെള്ളക്കെട്ട്. ശക്തമായ മഴയിൽ വെള്ളം കയറിയതിനാൽ ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു. എറണാകുളം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക