ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ മലയാളി അഭിഭാഷക സുരക്ഷിതയാണെന്ന് വിവരം കിട്ടിയതായി ബന്ധുക്കൾ. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷ് നായർ ബംഗളൂരുവിൽ സുരക്ഷിത സ്ഥലത്തുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ ഷീജയുമായി ഫോണിൽ സംസാരിച്ചുവെന്നും ഷീജയുടെ സഹോദരി അറിയിച്ചു.
അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെട്ട ഷീജയെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്നേദിവസം ഉച്ചവരെ ഇവരെ ഫോണിൽ ലഭ്യമായിരുന്നെന്നും വൈകുന്നേരം മുതൽ വിവരമൊന്നും കിട്ടിയില്ലെന്നുമാണ് പരാതി. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് ഷീജയെ പറ്റിയുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക