തിരുവനന്തപുരം: ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ:ദ കോർ’ ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തുന്നു. ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയിലാണ് ചിത്രം പ്രദർശിപ്പിക്കുക.
മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കാതലിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിയോ ബേബി ആണ്.
ചലച്ചിത്ര മേള മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങൾ ആണ് അവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക