നിങ്ങൾ എപ്പോഴും ഒരേ രീതിയിൽ ആണോ ചിക്കൻ ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കിടിലൻ രുചിയിൽ ഒരു ചിക്കൻ വിഭവം തയ്യാറാക്കിയാലോ. ചിക്കൻ നിർവാണയാണ് തയ്യാറാക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കണം. പിന്നീട് ഇതിലേക്ക് അല്പം മഞ്ഞൾപൊടി, കുറച്ച് കുരുമുളകുപൊടി, കുറച്ച് കാശ്മീരി മുളക് പൊടി, മുളകുപൊടി, ഗരം മസാല, പാകത്തിന് ഉപ്പ്, കുറച്ച് നാരങ്ങാനീര്എന്നിവ ചേർത്ത് നല്ലതുപോലെ കൈവെച്ച് മിക്സ് ചെയ്തെടുക്കണം. ചിക്കൻ കഷ്ണങ്ങളിലേക്ക് മസാല പിടിക്കുന്നതിനുവേണ്ടി അരമണിക്കൂർ ഫ്രിഡ്ജ് വയ്ക്കാം.
പിന്നീട് ഒരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ഓരോ ചിക്കൻ കഷ്ണങ്ങൾ എടുത്ത് ഫ്രൈ ചെയ്ത് എടുക്കാം. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. പിന്നീട് ഒരു വാഴയില വാട്ടിയെടുത്ത് ഇതിലേക്ക് ഇറക്കിവെക്കാം. പിന്നീട് നമ്മൾ ഫ്രൈ ചെയ്ത മാറ്റിവെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഈ ഇലയുടെ മുകളിൽ നിരത്തി വയ്ക്കാം. പിന്നീട് ഇതിനു മുകളിലേക്ക് രണ്ട് പച്ചമുളക് നീളത്തിൽ കീറിയത് ഇട്ടു കൊടുക്കാം. പിന്നീട് അല്പം കറിവേപ്പില കൂടി ഇടാം. കട്ടിയുള്ള ഒന്നാം പാൽ കൂടി ഒഴിച്ചതിനുശേഷം തീ കത്തിക്കാം.
നല്ലതുപോലെ തിളക്കാൻ അനുവദിക്കണം. നല്ലതുപോലെ തിളച്ച് കഴിയുമ്പോൾ നമുക്ക് വാഴയില പൊട്ടിപ്പോകാതെ ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി മറിച്ച് ഇട്ടുകൊടുക്കാം. അല്പം കൂടി കുരുമുളകുപൊടിയും ഗരം മസാലയും ചേർത്തു കൊടുക്കാം. നല്ലതുപോലെ തിളച്ചു വരുമ്പോൾ അല്പം കൂടി കറിവേപ്പില ചേർത്ത് കൊടുക്കാം. രുചികരമായ ചിക്കൻ നിർവാണ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക