തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറ് കിലോ സ്വര്‍ണം പിടികൂടിയത്. ശ്രീലങ്കന്‍ സ്വദേശികളായ പത്ത് സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഷൂവിലുള്പ്പടെ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.എല്ലാവരേയും കസ്റ്റഡിയിലെടുത്തുവെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കൊച്ചി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 1.79 കിലോ സ്വര്‍ണമാണ് മൂന്നു കേസുകളിലായി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക