തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്മാരില് മലയാളികളായ 22 പേര് കൂടി ഇന്ന് നാട്ടില്‍ തിരിച്ചെത്തി.
ഒക്ടോബർ 17ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ 22 മലയാളികളാണ് നോർക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്.
14 പേര് രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര് രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക