വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറക്കി റെയിൽവേ. തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിനാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ദക്ഷിണ റെയിൽവേ നിർദ്ദേശിച്ച സമയം മാറ്റം അംഗീകരിച്ച റെയിൽവേ എന്നുമുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ 4 ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സ്റ്റേഷൻ ആണ് എന്നും രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണെന്നും ആയതിനാൽ ചെങ്ങന്നൂരിൽ വന്ദേ ഭാരതീയ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക