ഹൈദരാബാദ്: തട്ടുകടയിൽ ദോശ ചുട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡരികിലെ കടയിൽ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
‘വിജയഭേരി’ ബസ് യാത്രയുടെ ഭാഗമായി കരിംനഗറില്‍ നിന്ന് ജഗ്തിയാലിലേക്കുള്ള യാത്രക്കിടെയാണ് രാഹുലിന്റെ പാചക പരീക്ഷണം. നുകപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്ര നിര്‍ത്തി രാഹുല്‍ തട്ടുകടയിലേക്ക് പോവുകയും കടക്കാരനോട് ആശയവിനിമയം നടത്തി ദോശയുണ്ടാക്കാൻ ശ്രമം നടത്തുകയുമായിരുന്നു.
#WATCH | Telangana | Congress MP Rahul Gandhi made dosas at a tiffin cart, as he briefly halted at the NAC bus stop while going to Jagtial as part of the Congress Vijayabheri Yatra.
(Video: Telangana Congress) pic.twitter.com/FIXGfvxfkh
— ANI (@ANI) October 20, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക