ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച വസ്തുവാണ് റോസ് വാട്ടർ. ചർമ്മത്തിന് തണുപ്പ് ലഭിക്കുന്നതിന് റോസ് വാട്ടറിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. എക്സിമ പോലുള്ള ചർമ്മ സംരക്ഷണ പ്രശ്നങ്ങളെ കുറയ്ക്കാൻ റോസ് വാട്ടർ സഹായിക്കുന്നു.
മുഖത്തെ ചുവപ്പുനിറം കുറയ്ക്കാൻ സഹായിക്കുന്നതിനും റോസ് വാട്ടർ നല്ലതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ ചർമ്മത്തിന്റെ നിറം സന്തുലിതമാക്കാൻ ഇതിന് കഴിയും.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടറിന് ചർമ്മത്തിന്റെ ചുവപ്പും വീക്കവും കുറയ്ക്കാൻ കഴിയും.
റോസ് വാട്ടറിന് ചർമ്മത്തിലെ ജലാംശം നിലനിർത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയുന്നു.
മുഖം മങ്ങിയതോ അല്ലെങ്കിൽ ക്ഷീണിച്ചതോ ആയി കാണപ്പെടുമ്പോൾ അതിന് പരിഹാരം നൽകാൻ റോസ് വാട്ടറിന് കഴിയും.
റോസ് വാട്ടറിന്റെ ആ്ന്റി ബാക്ടീരിയൽ ഗുണങ്ങൾ പാടുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക