കഴുത്തിന് ചുറ്റുമുള്ള കറുപ്പ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ
കറ്റാർവാഴ അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ചർമ്മ സംരക്ഷണം, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആന്റിസെപ്റ്റിക്, മുറിവ് ഉണക്കൽ ഗുണങ്ങൾക്ക് സഹായകമാണ്. ചർമ്മത്തിന്റെ ജലാംശം നിലനിർത്തുവാൻ കറ്റാർവാഴ സഹായകമാണ്. കൂടാതെ, ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റുവാനും കറ്റാർവാഴ വളരെ മികച്ച ഒരു പ്രതിവിധിയാണ്. കറ്റാർവാഴയുടെ ജെൽ 20 മിനിറ്റ് നേരം കഴുത്തിൽ തേച്ച് പിടിപ്പിച്ച് ശേഷം കഴുകി കളയുക.
കുറച്ച് നാരങ്ങാനീര് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരിയിൽ നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഒരു കഷ്ണം പഞ്ഞിയെടുത്ത് ഈ മിശ്രിതത്തിൽ മുക്കി കഴുത്തിന് ചുറ്റും തേയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക